Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA Notification

Kozhikode

ഇ​എ​സ്എ നോ​ട്ടി​ഫി​ക്കേ​ഷ​നെ​തി​രേ ക​ത്തയച്ചു

ച​ക്കി​ട്ട​പാ​റ: ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക എ​കെ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് 500ൽ ​പ​രം ക​ത്തു​ക​ള​യ​ച്ചു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​എ​സ്എ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ ബോ​ണി ആ​ന​ത്താ​നം വി​ശ​ദീ​ക​രി​ച്ചു. ട്ര​സ്റ്റി​മാ​രാ​യ ബേ​ബി വ​ട്ടോ​ട്ടു ത​റ​പ്പേ​ൽ, ബി​നു കാ​ലാ​യി​ൽ, സ​ജി കൊ​ല്ലി​യി​ൽ, ജോ​മോ​ൻ തീ​ക്കു​ഴി വ​യ​ലി​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി സാ​ബു പു​ളി​ക്ക​ൽ, അ​ക്കൗ​ണ്ട​ന്‍റ് സി​ജു തോ​ണ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

തെ​റ്റ് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

തൊ​ട്ടി​ൽ​പ്പാ​ലം: ജൂ​ലാ​യ് 27ന് ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാ​മ​ത് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത​ക​ൾ ഉ​ള്ള​തി​നാ​ൽ അ​ത് തി​രു​ത്ത​ണ​മെ​ന്നും ഭൂ​പ​ട​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നാ​ദാ​പു​രം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളു​ടെ വ്യ​ക്ത​മാ​യ മാ​പ്പ് കേ​ര​ള ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ സൈ​റ്റി​ൽ പ്ര​സി​ദ്ധി​ക​രി​ക്ക​ണം. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ, ത​ല​മു​റ​ക​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ല. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ 56,825.7 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 ഗ്രാ​മ​ങ്ങ​ളി​ലാ​യി 9,993.7 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ വ​ന്ന തെ​റ്റാ​ണ്. ഈ ​തെ​റ്റു തി​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​ബി​റ്റ് പു​തു​കു​ള​ങ്ങ​ര, ബേ​ബി ക​റു​ക​മാ​ലി​ൽ, സാ​ന്‍റി ഫി​ലി​പ്പ്, ജോ​ബി വാ​ത​പ്പി​ള്ളി​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​ന്നി​പ​റ​മ്പി​ൽ, ജെ​യി​ൻ ചൂ​ര​പ്പൊ​യ്ക, തോ​മ​സ് ക​ടു​ത്ത​ല​കു​ന്നേ​ൽ, സ്‌​ക​റി​യാ ക​ണി​പ​റ​മ്പി​ൽ, സാ​ബു എ​ടാ​ട്ട്കു​ന്നേ​ൽ, ഡെ​ന്നീ​സ് പെ​രു​വേ​ലി​ൽ, രാ​ജ​ൻ പാ​റ​മ്മ​ൽ, സാ​ലി സ​ജി, മി​നി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ടിൽ ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: ജൂ​ലൈ 27ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി സം​വേ​ദ​ന മേ​ഖ​ല​യു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്നു. യു​ന​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ നി​ന്നും ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്ക​ണം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി

ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കെ​എം​എ​ൽ മാ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളാ​ണ് ഗ്രാ​മ​സ​ഭ​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗ്രാ​മ​സ​ഭ തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 11ന് ​ഭ​ര​ണ​സ​മി​തി യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ്, ഡാ​ർ​ളി ഏ​ബ്ര​ഹാം, ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ലോ​ക്ക്‌ അം​ഗം അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ്, റ​സീ​ന യൂ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, എം.​ജെ. ആ​ൻ​സ​മ്മ, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, അ​ഡ്വ. വി.​കെ. ഹ​സീ​ന, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

‘ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണം’

കോ​ട​ഞ്ചേ​രി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല സം​ബ​ന്ധി​ച്ച് മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റ​വ​ന്യു, കൃ​ഷി​ഭൂ​മി​ക​ള്‍ വേ​ര്‍​തി​രി​ച്ച് വ​നം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യു, വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ല്‍​കി​യ മാ​പ്പ് അം​ഗീ​ക​രി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്തു​ക​ള്‍ അ​യ​ക്കാ​നും നി​വേ​ദ​നം ന​ല്‍​കാ​നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി.​ഡി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, ജോ​സ് പൈ​ക, ആ​ന്‍റ​ണി നീ​ര്‍​വേ​ലി, ശി​വ​ദാ​സ​ന്‍ താ​ഴെ പാ​ലാ​ട്ട്, ബാ​ബു പ​ട്ട​രാ​ട്ട്, ജി​ജി എ​ലു​വാ​ലു​ങ്ക​ല്‍, റോ​യി കു​ന്ന​പ്പ​ള്ളി, ജോ​ബി ജോ​സ​ഫ്, മി​നി സ​ണ്ണി, ബേ​ബി കോ​ട്ട​പ്പ​ള്ളി, ഫ്രാ​ന്‍​സി​സ് മു​ണ്ടാ​ട്ടി​ല്‍, ബി​ജു ഓ​ത്തി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​എ​സ്എ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്: കി​ഫ

കൂ​രാ​ച്ചു​ണ്ട്: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല (ഇ​എ​സ്എ) ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ക​ർ​ഷ​ക​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള അ​ധി​നി​വേ​ശ​വു​മാ​ണെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി ജോ​സ് ത​ട​ത്തി​ൽ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളും കൃ​ഷി​ഭൂ​മി​ക​ളും ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് അ​ധി​കൃ​ത​ർ പി​ന്തി​രി​യ​ണം. ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളോ കൃ​ത്യ​മാ​യ ഫീ​ൽ​ഡ് സ​ർ​വേ​ക​ളോ ന​ട​ത്താ​തെ​യാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണ്. ത​ല​മു​റ​ക​ളാ​യി അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ്വ​ന്തം മ​ണ്ണി​ൽ അ​നാ​ഥ​രാ​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കി​ഫ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up